കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് എം.കെ രാഘവന്.എം.പി. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥ ആരും ചര്‍ച്ചയാക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം അടുത്ത മാസം വിളിച്ചു ചേര്‍ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.