m liju against-mangalam news -ak sasindran issue

തിരുവനന്തപുരം: ശശീന്ദ്രന്റെ രാജി സ്വാഗതം ചെയ്യുന്നുവെങ്കിലും ഇത്തരം മാധ്യമ പ്രവർത്തനത്തോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലന്ന് യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ആലപ്പുഴ ഡിസിസി പ്രസിഡന്റുമായ എം ലിജു.

വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ലന്നും ലിജു പറഞ്ഞു. പ്രമുഖ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ആരുടെയും പരാതി പോലും ഇല്ലാതെ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച ശശീന്ദ്രന്റെ നടപടി അദ്ദേഹത്തിന്റെയും ഇടതുമുന്നണിയുടെയും ധാർമ്മികത ഉയർത്തിപ്പിടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം അഭിപ്രായപ്പെട്ടു.

സത്രീ വിഷയമടക്കം നിരവധി പരാതികൾ ഉയർന്നിട്ടും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാർ രാജിവയ്ക്കാതെ കടിച്ചു തൂങ്ങി നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

ശശീന്ദ്രനെതിരെ ഉയർന്ന വിവാദ സംഭാഷണത്തെ കുറിച്ച് ഫോറൻസിക് പരിശോധന നടത്തിയാലല്ലാതെ നിജസ്ഥിതി അറിയാൻ പറ്റില്ലന്ന് സിപിഎം എംഎൽഎ രാജു എബ്രഹാം പറഞ്ഞു.

Top