M M Mani agianst CPI ministers

ഇടുക്കി: റവന്യൂ, കൃഷി മന്ത്രിമാര്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി എംഎം മണി.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെയുമാണ് വകുപ്പുകളുടെ പേരെടുത്ത് പറഞ്ഞ് മണി വിമര്‍ശിച്ചത്.

ജില്ലയുടെ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം നടത്താനും മടിക്കില്ലെന്ന് എം.എം. മണി പറഞ്ഞു.

സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ചിലരാണ് നമ്മളെ ഭരിക്കുന്നതെന്നും അതിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനുണ്ടെന്നും പറഞ്ഞ മണി കാസര്‍കോട്ടെ കാര്യങ്ങള്‍ അറിയാവുന്ന മന്ത്രി ഇടുക്കിയുടെ കാര്യങ്ങളില്‍ വിവരക്കേടു പറയുകയാണെന്നും കുറ്റപ്പെടുത്തി.

Top