തിരുവനന്തപുരം: തനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പിന് തക്ക മറുപടികൊടുത്ത് മന്ത്രി എം.എം മണി. പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമര്‍ശം.
ഈ പരാമര്‍ശം പുറത്തു വന്നതോടെ മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചു എന്നു കാട്ടി നിരവധിപേര്‍ പീതാംബരക്കുറുപ്പിനെതിരെ എത്തിയിരുന്നു അപ്പോളാണ് അവഹേളിച്ചയാള്‍ക്ക് കൃത്യ മറുപടികൊടുത്ത് എംഎം മണി തന്നെ രംഗത്തെത്തിയത്.’കക്ഷിക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ല. ബാക്ക് ആണ് പഥ്യം’ എന്നായിരുന്നു എംഎം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെങ്കിലും എല്ലാവര്‍ക്കും കാര്യം വ്യക്തമാകുന്ന തരത്തിലുള്ള മറുപടി ഇെേതാടെ സോഷ്യല്‍ മീഡിയില്‍ വൈറലായി. ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ ആളുകള്‍ ഇപ്പോള്‍ കമന്റുകള്‍കൊണ്ട് നിറയ്ക്കുകയാണ്.