m m mani munnar land agitation

കോഴിക്കോട്: മൂന്നാര്‍ കൈയേറ്റം മന്ത്രി എം.എം മണിക്കെതിരെ വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന എ. സുരേഷ്.

കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എംഎം മണി തടസം നില്‍ക്കുന്നത് അനിയന്‍ ലംബോധരന്‍ കൈയേറിയ ഭൂമി കണ്ടെത്തിയതു മുതലാണെന്നും സുരേഷ് പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം മന്ത്രിയെ വിമര്‍ശിച്ചത്.

ഒന്നാം മൂന്നാര്‍ ഓപ്പറേഷനില്‍ ചൂണ്ടിക്കാണിച്ച എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിച്ചകാര്യവും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. നാട്ടുഭാഷയില്‍ സംസാരിച്ചാല്‍ മാത്രം ലാളിത്യമാവില്ലെന്നും നാട്ടുകാരെ വെറും പൊട്ടന്‍മാരാക്കരുതെന്നും പറഞ്ഞാണ് സുരേഷ്‌കുമാറിന്റൈ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

പാലക്കാട് ജില്ലയിലെ സി.പി.എം. കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുരേഷ് 2002 ലാണ് വി.എസ്സിനൊപ്പം ചേരുന്നത്. 2008ലെ ഇടതുപക്ഷഭരണകാലത്ത് പാര്‍ട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇപ്പോള്‍ ഇദ്ദേഹം വിദേശത്ത് ജോലി ചെയ്യുകയാണ്.

Top