കാസര്‍ഗോഡ് ഇരട്ടക്കൊല ; വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ ഉലത്താന്‍ നോക്കേണ്ടന്ന് എം.എം മണി

ഇടുക്കി : പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സുകാരുടെ കൊലപാതകം സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി എം.എം മണി.

ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ ഉലത്താന്‍ നോക്കേണ്ടന്നും മന്ത്രി പരിഹസിച്ചു.

കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി മറ്റൊരു പാര്‍ട്ടിക്കാരനാണെന്നും, അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ഉണ്ടെന്നും എം.എം മണി വ്യക്തമാക്കി.

Top