m mukundan speech about cpim

കോഴിക്കോട്: രാജ്യത്ത് എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടി സിപിഎമ്മാണെന്ന് എം.മുകുന്ദന്‍. എഴുത്തുകാരന് ജനിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ്.

സാഹിത്യകാരന്‍മാര്‍ ഇവിടെ സുരക്ഷിതരാണ്. ആ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് ഇടതുപക്ഷവും. എല്ലാവരും ധൈര്യമായിട്ടെഴുതുക. കല്‍ബുര്‍ഗിക്കുണ്ടായ പോലത്തെ അനുഭവം ഇവിടെ ആര്‍ക്കും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മില്‍ സംവാദത്തിനുളള ഇടങ്ങള്‍ ഇപ്പോഴുമുണ്ട്. സംവാദത്തിന്റെ വാതിലുകള്‍ അടച്ചുകളയുന്നത് ഫാസിസ്റ്റുകളാണ്. താനൊരു പാര്‍ട്ടിയുടെ ആളല്ലെങ്കിലും ആരുടെയെങ്കിലും കൂടെ നടക്കണം എന്നാണെങ്കില്‍ അത് സിപിഎമ്മിനൊപ്പം ആയിരിക്കുമെന്ന് പണ്ടേ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top