ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് സിബിഐ

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിലെ എട്ടു ജീവനക്കാര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. അലോക് വര്‍മയ്ക്കു പകരക്കാരനായി എം.നാഗേശ്വര്‍ റാവു സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അഞ്ചു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. കമ്പനിക്കു ലഭിക്കേണ്ട അഞ്ചു കോടിയുടെ കരാര്‍ സ്വകാര്യ കരാറുകാര്‍ക്കായി വഴിതിരിച്ചു വിട്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍ ലിമിറ്റഡിനെ (ഹാള്‍) ഒഴിവാക്കി ഒരു വിമാനം പോലും നിര്‍മിച്ചിട്ടില്ലാത്ത റിലയന്‍സ് ഡിഫന്‍സിനു റഫാല്‍ കരാറില്‍ ഓഫ്‌സെറ്റ് പങ്കാളിത്തം നല്‍കിയതിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ക്കെതിരെ സിബിഐ കേസെടുക്കുന്നത്.

Top