തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ നയിക്കേണ്ടത് തോമസ് ഐസക്കാണെന്ന നിലപാടിലുറച്ച് ഇടതുപക്ഷ ചിന്തകന്‍ എം.പി പരമേശ്വരന്‍ വീണ്ടും രംഗത്ത്.
വി.എസ് അച്യുതാനന്ദന് പ്രായമായി. ജനങ്ങളുമായി വൈകാരികമായി അടുപ്പമില്ലാത്ത നേതാവാണ് പിണറായി വിജയനെന്നും എം.പി പരമേശ്വരന്‍ വ്യക്തമാക്കി.
നേരത്തെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് എം.പി പരമേശ്വരന്‍ വി.എസിനും പിണറായിക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നത്. തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരമേശ്വരന്‍ കത്തയക്കുകയും ചെയ്തിരുന്നു.
കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ കഴിവുള്ള പിണറായിക്കു മനുഷ്യരുമായി ബന്ധമില്ല. അദ്ദേഹത്തെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിച്ചാല്‍ പാര്‍ട്ടിക്കു ദോഷം വരും. ഇഎംഎസ്സും എകെജിയും ചേര്‍ന്നതാണ് തോമസ് ഐസക്കെന്നും അദ്ദേഹമാണു മുഖ്യമന്ത്രിയാകേണ്ടതെന്നും പരമേശ്വരന്‍ നേരത്തെ പരഞ്ഞിരുന്നു
ഈ അഭിപ്രായപ്രകടനം പുറത്തുവന്ന ശേഷം അദ്ദേഹം ഇതേക്കുറിച്ചു മാപ്പു പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുക ലക്ഷ്യമായിരുന്നില്ലെന്നും പരാമര്‍ശം വേദനിപ്പിച്ചുവെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആരു നയിക്കണമെന്നു തീരുമാനിക്കുന്നതു പാര്‍ട്ടിയാണ്. രണ്ടു പേരുടെയും പരിമിതികള്‍ ചൂണ്ടിക്കാട്ടിയതു വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്താനാണെന്നും എം.പി. പരമേശ്വരന്‍ വ്യക്തമാക്കിയിരുന്നു.