കെപിഎസിയുടെ ജനപ്രിയ ശബ്ദം; ഗായകന്‍ എം എസ് നസീം അന്തരിച്ചു

തിരുവനന്തപുരം: ഗായകന്‍ എം.എസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്ന ഇദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. ഗുരുവും സംഗീത സംവിധായകനുമായ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള ‘ശ്യാമസുന്ദര ശ്യാമസുന്ദര പുഷ്പമേ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്നതിന് ഇടെയാണ് നസീം അസുഖബാധിതനാകുന്നത്.

ശിവഗിരികലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ് എന്നീ കലാസിമിതികള്‍ക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹത്തെ കെ.പി.എ.സിയില്‍ എത്തിച്ചു. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ പാടി.

ദൂരദര്‍ശന്റെ നിരവധി പരിപാടികളിലും അദ്ദേഹം പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.1987 ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.

 

Top