മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നീ വകുപ്പുകളിൽ ആണ് അറസ്റ്റ്. നാളെ ശിവശങ്കരനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകൾക്കുള്ളില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്നാണ് എന്‍ഫോഴ്മെന്‍റ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യംചെയ്യലും അറസ്റ്റും അരങ്ങേറി. സ്വപ്ന കള്ളപ്പണം വെളുപ്പിച്ചതിൽ ശിവശങ്കരാണ് വ്യക്തമായ പങ്കുണ്ടെന്നാണ് എൻഫോർസ്മെന്റിന്റെ കണ്ടെത്തൽ.