സ്വര്‍ണക്കടത്ത് കേസ്‌; എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. മുഹമ്മദ് വൈ. സഫറുള്ള പുതിയ ഐടി സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് ഐടി വകുപ്പിന്റെ ചുമതലയില്‍ നിന്നും ശിവശങ്കറിനെ ഒഴിവാക്കിയത്.

ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിനാണ് ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല.

സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ എം.ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഗുരുതരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ തല്സ്ഥാനങ്ങളില്‍ നിന്ന് തിരക്കിട്ട് നീക്കിയത്.

Top