കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗസെന്ററായ ശിവശക്തി യോഗകേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ.
ഇതുവരെയുള്ള അന്വേഷണം ഫലപ്രദമല്ലെന്ന് സ്വരാജ് പറഞ്ഞു. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന വികാരം പൊതു സമൂഹത്തിലുണ്ട്. താനും ആ അഭിപ്രായം പങ്കുവെക്കുന്നുവെന്നും സ്വരാജ് വ്യക്തമാക്കി.
പരാതി ഉയര്‍ന്ന് ഇരുപത് ദിവമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ എം.എല്‍.എ കൂടിയായ എം സ്വരാജ് നിശിത വിമര്‍ശനം ഉയര്‍ത്തിയത്.