ദിലീപ് രാഹുല്‍ സ്വര്‍ണക്കടത്തിന്റെ കാരിയറെന്ന് സംശയം ; ആരോപണവുമായി എം ടി രമേശ്

തൃശ്ശൂര്‍: ലാവ്ലിന്‍ കേസില്‍ ആരോപണ വിധേയനായിരുന്നു ദിലീപ് രാഹുലന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.

നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കാരിയറാണ് ദിലീപ് രാഹുലനെന്ന് സംശയിക്കുന്നതായി എം. ടി രമേശ് പറഞ്ഞു.

യു.എ.ഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ ദിലീപ് രാഹുലന്‍ അതിഥിയായിരുന്നു. ഇദ്ദേഹത്തെ ക്ഷണിച്ചത് സ്വപനയാണെന്നും എം ടി രമേശ് ആരോപിച്ചു.

അതേസമയം കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് ഒ രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് നടന്നത് കേരളത്തിലായതിനാല്‍ കേന്ദ്രത്തോട് അന്വേഷണം അവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും രാജഗോപാല്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍ ഉള്‍പ്പെട്ടതോടെ മുഖ്യമന്ത്രിക്ക് കേസില്‍ ഇടപെടാന്‍ പരിമിതിയായെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

Top