വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ചതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. വത്സന്‍ തില്ലങ്കേരി സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

സന്നിധാനത്ത് വന്ന ആര്‍എസ്എസുകാരില്‍ ക്രിമിനലുകള്‍ ഉണ്ട് അവരെ തിരിച്ചറിയണമെന്നാണ് തില്ലങ്കേരി ആവശ്യപ്പെട്ടത്, വത്സന്‍ തില്ലങ്കേരിക്ക് മൈക്ക് കൊടുത്തത് പൊലീസിന്റെ തീരുമാനമാണ്. അത് ആവശ്യമെങ്കില്‍ അന്വേഷിക്കണമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.

ഇതിനിടെ സന്നിധാനത്ത് വനിതാ പൊലീസുകാരുടെ ജനനതീയതി പരിശോധിച്ചെന്ന വെളിപ്പെടുത്തലുമായി തില്ലങ്കേരി രംഗത്ത് വന്നിരുന്നു.

മുതലക്കുളത്തെ ശബരിമല സംരക്ഷണ സംഗമത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്തിര ആട്ട വിശേഷത്തിന് എത്തിയപ്പോഴാണ് സ്ത്രീകളുടെ പ്രായം പരിശോധിച്ചത്.

Top