തിരുവനന്തപുരം : ദളിത് സമൂഹത്തിന് കേരള മുഖ്യമന്ത്രി ദൈവത്തെ പോലെയും യു.പി മുഖ്യമന്ത്രി കംസനെ പോലെയുമാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജന്‍.
‘ കാഞ്ഞിരക്കുരുവില്‍ നിന്നും മധുരം ലഭിക്കില്ല എന്നത് പോലെ സംഘപരിവാറില്‍ നിന്നും ഒരിക്കലും നന്മ പ്രതീക്ഷിക്കേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റില്‍ അദ്ദേഹം തുറന്നടിച്ചു.
യു.പി യില്‍ ഗര്‍ഭിണിയെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികരണം.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ :
ദളിതരും മനുഷ്യരല്ലേ?
സംഘപരിവാര്‍ ഭരണത്തില്‍ ദളിത്‌വേട്ട പതിവ് സംഭവങ്ങള്‍ മാത്രം.എന്നാല്‍ യു പി യിലെ ഖേതാപൂര്‍ ജില്ലയില്‍ മേല്‍ ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടുവെന്ന കുറ്റത്തിന് ദളിത് ഗര്‍ഭിണിയെ തല്ലിക്കൊന്നത് മനസാക്ഷിയെ നടുക്കിയ സംഭവമാണ്.സ്ത്രീകളോട്
മാന്യമായി പെരുമാറ്റം RSS അജണ്ടയല്ല.’ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹിതേ’എന്നാണ് ഇക്കൂട്ടരുടെ രീതി. സ്ത്രീ അമ്മയാണ്, സഹോദരിയാണ്,മകളാണ് എന്നെല്ലാം കരുതുന്ന മലയാളികള്‍ക്ക് സ്ത്രീയാണെങ്കില്‍ ആദരവാണ്.ഗര്‍ഭിണിയായ സ്ത്രീയോട് പ്രത്യേക പരിഗണനയാണ്.ദളിത് ഗര്‍ഭിണിയാണെങ്കില്‍ അയിത്തവുമില്ല.യുപിയിലെ ദളിത് സ്ത്രീ ഗര്‍ഭിണിയായ സാവിത്രിയുടെ വയറ്റില്‍ കുത്തിയത് സവര്‍ണ്ണ യായ സ്ത്രീയാണ് താനും.
ഗര്‍ഭിണിയുടെ വയറ്റില്‍ തൃശൂലം കയറ്റി ഗര്‍ഭസ്ഥശിശുവിന്റെ ജീവന്‍ പോലും കവര്‍ന്നെടുത്തവരില്‍ നിന്നും മനുഷ്യത്വം പ്രതീക്ഷക്കാമോ?BJP
അധികാരത്തില്‍ വന്നതോടെ യുപി മറ്റൊരു ഗുജറാത്തായി മാറുകയാണ്.മര്‍ദ്ദനമേറ്റ ഗര്‍ഭിണിക്ക് ആശുപത്രിയില്‍ ചികിത്സ പോലും നിഷേധിച്ചു.യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കേരളത്തില്‍ വന്ന്
യുപിയിലെ ആശുപത്രികളെ കുറിച്ച് പുകഴ്ത്തി പറയാന്‍ യാതൊരു മടിയുമില്ല. ഇത്തരം വിടുവായിത്തമാണ് കൊലയേക്കാള്‍ ഭീകരം.ഒക്ടോബര്‍ 25ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അസാധാരണ മായ അനുഭവമുണ്ടായി. തമിഴ്‌നാട്ടില്‍ നിന്നും 30 ഓളം ദളിത് സഹോദരന്മാര്‍ അതിരാവിലെ തന്നെ മുഖ്യമന്ത്രിയെ കാണാന്‍ വന്നു.CPIM തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ സന്ദര്‍ശനം
സംബന്ധിച്ച് ഫോണിലൂടെ
അറിയിച്ചിരുന്നു.കലക്ടന്മാരുടെ വാര്‍ഷിക സമ്മേളനം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി രാത്രി ഏഴ് മണിക്ക് ശേഷമാണ് ഓഫീസിലെത്തിയത്.8 മണിക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞത്.തമിഴ് പുലികള്‍ കച്ചി,ആദി തമിഴര്‍ കച്ചി എന്നീ ദളിത് സംഘടനകളുടെ നേതാക്കള്‍ മുഖ്യമന്ത്രിക്ക് ഉപഹാരങ്ങള്‍ നല്‍കി.ദളിതന്മാരെ പൂജാരിമാരും ശാന്തി ക്കാരുമായി നിയമിച്ച വിവരമറിഞ്ഞ് എത്തിയ വരാണ് അവര്‍.അതെ ദളിതന്മാര്‍ക്ക് കേരള മുഖ്യമന്ത്രി ‘ദൈവത്തെ’പോലെയാണ്. യുപി മുഖ്യന്‍ കംസനെ പോലെയും.
ഒരു കാര്യം വ്യക്തം. ‘കാഞ്ഞിരക്കുരുവില്‍ നിന്നും മധുരം ലഭിക്കില്ല എന്നത് പോലെ സംഘപരിവാരില്‍ നിന്നും ഒരിക്കലും നന്മ പ്രതീക്ഷക്കേണ്ടതില്ല’. ദളിത് ഗര്‍ഭിണിയെ തല്ലിക്കൊന്ന ക്രൂരതക്കെതിരെ പ്രതിഷേധ കൊടുങ്കാറ്റ് രാജ്യത്തെല്ലാം ഉയര്‍ന്നു വരട്ടെ.
എം വി ജയരാജന്‍