കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാറിന് തിരിച്ചടിയായി വീഡിയോ !

തിരുവനന്തപുരം: കോടതി ഉത്തരവ് നടപ്പാക്കാന്‍ ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാറിന് തിരിച്ചടിയായി വീഡിയോ ദൃശ്യങ്ങള്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ എം.വി ജയരാജന്റെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.

പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്തുന്നതിനെതിരായ ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ പ്രസംഗിച്ചത് ഓര്‍ത്ത് വേണമായിരുന്നു സുപ്രീം കോടതി ഉത്തവ് നടപ്പാക്കാന്‍ എന്ന പേരില്‍ ഇപ്പോള്‍ കാട്ടുന്ന നടപടികള്‍ എന്നാണ് സോഷ്യല്‍ മീഡിയകളിലെ വിമര്‍ശനം.

സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഈ പ്രചരണം കൂടുതല്‍ വ്യാപകമാക്കി സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുന്നത്. വീഡിയോ ദൃശ്യത്തില്‍ ശക്തമായ ഭാഷയിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ ജയരാജന്‍ വിമര്‍ശിക്കുന്നത്.

‘ജുഡീഷ്യറിയ്ക്ക് മഹത്വമുണ്ടാകുന്നത് നാട് അംഗീകരിക്കുന്ന വിധികള്‍ വന്നാല്‍ മാത്രമാണ്. കോടതി വിധികള്‍ തന്നെ നാടിനും ജനങ്ങള്‍ക്കും എതിരായി മാറുമ്പോള്‍ കോടതി വിധികള്‍ പുല്ലായി മാറുകയാണ്. ആ വിധി പറഞ്ഞ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് ഇനിയെന്ത് വിലയാണുള്ളത്? അവരുടെ വിധി ലംഘിച്ച് കേരളത്തിലെല്ലായിടത്തും ജനങ്ങള്‍ റോഡരികിലിരുന്ന് പൊതുയോഗങ്ങള്‍ നടത്തുന്നു. ഇനിയെന്തിനാണ് ചില്ലുമേടയിലിരുന്ന് ജഡ്ഡിമാര്‍ ആ വിധി പറയുന്നു? ആത്മാഭിമാനമുള്ളവരാണെങ്കില്‍ ജഡ്ജിമാരുടെ സ്ഥാനത്തു നിന്നും അവര്‍ രാജിവച്ച് ഒഴിയണം.’ അന്നത്തെ പ്രസംഗത്തില്‍ ജയരാജന്‍ തുറന്നടിച്ചത്.

കൈരളി സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Top