രാജ്യത്തിനും സംസ്ഥാനത്തിനും ഒരു നേതാവും സ്ഥിരസര്‍ക്കാരും ആവശ്യമാണെന്ന് വെങ്കയ്യ നായിഡു

venkayya

അമരാവതി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എക്‌സിറ്റ് പോള്‍ യഥാര്‍ഥ ഫലമല്ല. അതു നാം മനസ്സിലാക്കണം, 1999 മുതലുള്ള ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റായിരുന്നുവെന്നും വെങ്കയ്യ നായിഡു അറിയിച്ചു.

വോട്ടെണ്ണല്‍ നടക്കുന്ന 23 വരെ എല്ലാവരും തങ്ങള്‍ വിജയിക്കുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കും. അതിനൊരടിസ്ഥാനവുമില്ല. അതിനാല്‍, 23-നായി കാത്തിരിക്കാം. രാജ്യത്തിനും സംസ്ഥാനത്തിനും ഒരു നേതാവും സ്ഥിരസര്‍ക്കാരും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നയിക്കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നാണ് ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്.

Top