തിരുവനന്തപുരം: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വിന്‍സെന്റ് എംഎല്‍എ.
രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എംഎല്‍എ ഹോസ്റ്റലില്‍ നടന്ന രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എ ഹോസ്റ്റലില്‍നിന്നു സ്വന്തം വാഹനത്തില്‍ പേരൂര്‍ക്കട പോലീസ് ക്ലബില്‍ എത്തിയ എംഎല്‍എയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിന്‍സന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. ആത്മഹത്യാപ്രേരണ, പീഡനം എന്നീ ജാമ്യമില്ലാകുറ്റങ്ങള്‍ ചുമത്തിയാണ് വിന്‍സെന്റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.