തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും എംഎല്‍എയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് തനിക്കെതിരേ യുവതി ഉന്നയിച്ചതെന്നും ഇവര്‍ വിഷാദരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും ജാമ്യഹര്‍ജിയില്‍ എംഎല്‍എ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവരുമായി ബന്ധപ്പെട്ട കേസില്‍ താന്‍ മധ്യസ്ഥത വഹിച്ചിരുന്നു. അപ്പോള്‍ തന്നെ പരാതിയെന്ന ഭീഷണി മുഴക്കിയതാണെന്നും വിന്‍സന്റ് ആരോപിക്കുന്നു.