കൊച്ചി: ലോക് സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും എന്ന് പറയുന്നത് അഭ്യൂഹം മാത്രമാണെന്ന് എം എ ബേബി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ലെന്നും യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചുറുചുറുക്കുള്ള യുവത കേരളത്തില്‍ മത്സരിക്കാന്‍ ഉണ്ടെന്നും ഇവര്‍ ഉള്ളപ്പോള്‍ ദേശീയ നേതാക്കള്‍ മത്സരിക്കും എന്നുള്ള വാര്‍ത്ത വെറും അഭ്യൂഹമാണെന്നും എംഎ ബേബി പറഞ്ഞു. യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യം ഉറപ്പാക്കി സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ ഉണ്ടാകുമെന്നും എന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
അതേസമയം ആലപ്പുഴയിലോ എറണാകുളത്തോ എം എ ബേബി സ്ഥാനാര്‍ത്ഥിയായേക്കും എന്ന ചര്‍ച്ച സജീവമാണ്. സംസ്ഥാനത്തിന് പുറത്തുള്ള ദേശീയ നേതാക്കള്‍ മത്സരിക്കാനുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ പ്രതികരിച്ചു.