തിരുവനന്തപുരം: എംഎ ബേബിയെ പ്രശംസിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിന്റെ സാംസ്‌കാരിക മുഖമാണ് എംഎ ബേബി. ഇ. കെ. നായനാര്‍ സര്‍ക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരത്തെ മാനവീയംവീഥിക്ക് നേതൃത്വം നല്‍കിയ എംഎ ബേബിയെ ഡോ. കെ. ഓമനക്കുട്ടിക്കൊപ്പം ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസംഘമത്തിന്റെ വേദിയാണ് മാനവീയം വീഥിയെന്നും എല്ലാവരും സൌഹാര്‍ദ്ദപരമായി ഇടപെടുന്ന ഇടമായിരിക്കണമതെന്നും അതിനെ നശിപ്പിക്കരുതെന്നും എംഎ ബേബി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊണ്ട് കൂട്ടായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത ഇടമാക്കി തന്നെ ഇതിനെ നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനവീയംവീഥി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മാനവീയംവീഥിയില്‍ സംഘടിപ്പിച്ച മാനവീയ സൗഹൃദസദസ്സില്‍ അഡ്വ. എ എ റഷീദ് ആധ്യക്ഷ്യം വഹിച്ചു. എം എ ബേബി, ഡോ. കെ ഓമനക്കുട്ടി, പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശ്, എം വിജയകുമാര്‍, ബോസ് കൃഷ്ണമാചാരി, പ്രദീപ് പനങ്ങാട്, അജിത്ത് മാനവീയം എന്നിവര്‍ സംസാരിച്ചു.