ന്യൂഡല്‍ഹി: ഇ അഹമ്മദ് എംപിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ഉന്നതതലസമിത അന്വേഷിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദില്ലിയില്‍ ഇപ്പോള്‍ നടക്കുന്നതു മോശം കാര്യങ്ങളാണെന്നും ബേബി പറഞ്ഞു.
അഹമ്മദിന്റെ മരണത്തെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ സത്യമാണെങ്കില്‍ ഗുരുതരമായ കാര്യമാണത്. അക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിന് അതീതമായി താനും കുടുംബവുമായി വ്യക്തിബന്ധമുള്ളയാളായിരുന്നു അഹമ്മദ്. അഹമ്മദിന്റെ മരണം രാഷ്ട്രീയരംഗത്തിന് വലിയ നഷ്ടമാണെന്നും ബേബി പറഞ്ഞു.