ma baby on jishnu’s death

വടകര: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അപാകതകള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ഏറ്റവും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ ധരിപ്പിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന്റെ പ്രതിനിധി എന്ന നിലയിലാണ് താന്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ കണ്ടതെന്നും ബേബി പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top