തിരുവനന്തപുരം: സൈബറിടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനാണ് പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നതെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബി. വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ നിയമ ഭേദഗതി പ്രാവര്‍ത്തികമാകുന്ന ഘട്ടത്തില്‍ കുറവുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം എല്ലാതരം മാധ്യമങ്ങള്‍ക്കു മേലും സര്‍ക്കാര്‍ ബാധകമാക്കിയിട്ടുണ്ട്. വ്യക്തികള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്കും കുരുക്കുണ്ട്. ഒരാള്‍ക്ക് മാനഹാനിയുണ്ടായെന്ന തോന്നലില്‍ അയാള്‍ പരാതി നല്‍കണമെന്നില്ല, താല്‍പര്യമുള്ള ആര്‍ക്കും പരാതി നല്‍കാം. നടപടിയുമാകാം.
പരാതിക്കാരനില്ലെങ്കില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാനും അധികാരമുണ്ട്. അറസ്റ്റിന് വാറണ്ടോ മജിസ്‌ട്രേറ്റിന്റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.