ബാര്‍ കോഴ കേസുമായി മുന്നോട്ട് പോകുന്നത് സര്‍ക്കാരിന് താത്പര്യം ഉണ്ടായിട്ടല്ലെന്ന് എം.എ ബേബി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ ബാര്‍ കോഴ കേസുമായി മുന്നോട്ടു പോകുന്നത് സര്‍ക്കാരിന് താല്‍പ്പര്യം ഉണ്ടായിട്ടല്ല എന്ന് സിപിഎം നേതാവ് എംഎ ബേബി. ബിജു രമേശിനെ പോലെ ഒരു വ്യക്തി കോഴ കൊടുത്തു എന്ന് തറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. ഇല്ലെങ്കില്‍ കോഴയില്‍ സിപിഎമ്മിനും പങ്കുണ്ടെന്ന് ജനങ്ങള്‍ കരുതുമെന്നും എം എ ബേബി പറഞ്ഞു.

സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ സിപിഎമ്മില്‍ ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനിക്കാറുള്ളത്. പൊലീസ് ആക്ട് ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്തില്ല. അത് മുഖ്യമന്ത്രിയുടെ തെറ്റല്ല. ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തില്‍ വേണ്ടത്ര സമയമെടുത്ത് ചര്‍ച്ച ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Top