തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമര്‍ശനവുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ ചെന്നിത്തല അപ്‌ലോഡ് ചെയ്തത് സിംഗപ്പൂരില്‍ നിന്നുള്ള സെര്‍വറില്‍ നിന്നാണ്. ചെന്നിത്തല ജനങ്ങളുടെ ഡാറ്റ ചോര്‍ത്തുകയാണ് ചെയ്തതെന്ന് എം.എ ബേബി പറഞ്ഞു.
വ്യക്തികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത്തരത്തില്‍ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് 4.30 ലക്ഷം പേരുള്‍പ്പെടുന്ന ഇരട്ട വോട്ടര്‍മാരുടെ പട്ടിക ചെന്നിത്തല പുറത്ത് വിട്ടത്.