ഗവര്‍ണര്‍ ആര്‍എസ്എസിന്റെ കേന്ദ്ര ഏജന്റെന്ന് എം.എ ബേബി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്ന ഗവര്‍ണറുടെ നടപടി തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും. നിയമസഭയെ പോലും തടസ്സപ്പെടുത്തുന്ന കേന്ദ്ര ഏജന്റ് ആയി ഗവര്‍ണര്‍ പദവി മാറുകയാണ്. സര്‍ക്കാര്‍ മിതത്വം പാലിച്ചത് കൊണ്ടാണ് തര്‍ക്കം രൂക്ഷമാകാത്തതെന്നും എംഎ ബേബി പറഞ്ഞു.

ഗവര്‍ണര്‍ ഭക്ഷണം കഴിക്കണമെങ്കില്‍ പോലും പുറത്ത് നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വരണം. സര്‍ക്കാര്‍ മിതത്വം പാലിക്കുകയാണ്. നിയമസഭാ സമ്മേളനത്തിനുള്ള അനുമതിയില്‍ ഗവര്‍ണറുടെ തുടര്‍ നിലപാട് അറിഞ്ഞ ശേഷം ബാക്കി പ്രതികരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

Top