തിരുവനന്തപുരം: യു ഡി എഫില്‍ നിന്നും കൂടുതല്‍ പേര്‍ എല്‍ ഡി എഫിലെത്തുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. എല്‍ ഡി എഫിലേക്ക് വന്നവര്‍ക്കാര്‍ക്കും നിരാശരാകേണ്ടി വരില്ലെന്നും അര്‍ഹമായ പരിഗണന കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് പിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എല്‍ ഡി എഫിനെ വഞ്ചിച്ച് യു ഡി എഫിലേക്ക് പോയ പാര്‍ട്ടി ആണ് ആര്‍ എസ് പി യെന്നും അവര്‍ വഞ്ചന തുടരുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി. ആര്‍ എസ് പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയിലേക്ക് വന്നത് ഗുണം ചെയ്‌തെന്നും എല്‍ ഡി എഫിനെ ശക്തിപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.