പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് എം എ ബേബിയെ ഒഴിവാക്കി

തിരുവനന്തപുരം: മഹല്ല് എമ്പവര്‍ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്തു നടത്തുന്ന പലസ്തീന്‍ ഐക്യ ദാര്‍ഢ്യ പരിപാടിയില്‍ നിന്ന് സിപിഎം നേതാവ് എം എ ബേബിയെ ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹമാസിനെ വിമര്‍ശിച്ചു ബേബി നടത്തിയ വീഡിയോ പ്രചാരണത്തില്‍ ആയതോടെ ആണിത്. നേരത്തെ കോഴിക്കോട്ടെ ഹമാസ് വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ ശശി തരൂറിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിലവില്‍ മത പണ്ഡിതന്മാര്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുക.

ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീന്‍ ഐക്യ ദാര്‍ഢ്യ പരിപാടിയില്‍നിന്ന് ശശി തരൂര്‍ എം.പിയെ ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്നാണ് മാറ്റിയത്. പരിപാടിയില്‍ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂര്‍ എം.പിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്. എന്നാല്‍, കോഴിക്കോട്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂര്‍ പ്രസംഗത്തില്‍ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമര്‍ശിച്ചിരുന്നു.

Top