താരസംഘനയായ അമ്മയില്‍ നടന് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനമുന്നയിച്ച നടനും സംവിധായകനുമായ ആഷിഖ് അബുവിനെതിരെ തുറന്നടിച്ച് സംവിധായകന് എം എ നിഷാദ്. ക്രിമിനല്‍ കേസില്‍ പ്രതിയല്ലാതിരുന്നിട്ടും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമ തമ്പുരാക്കന്മാര് ശത്രുവായി പുറത്തു നിര്‍ത്തിയ തിലകന് ചേട്ടനോട് ‘അമ്മ’ മാപ്പു പറയുമായിരിക്കും എന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ പ്രതികരണമറിയിച്ചിരുന്നു.
‘തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയില്‍ തിലകന് ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട്’- നിഷാദ് ചോദിക്കുന്നു. തിലകന് എന്ന മഹാനടനോട് കടുത്ത അനീതിയാണ് മലയാള സിനിമാ പ്രവര്‍ത്തകര്‍ ചെയ്തതെന്നും നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തിലകൻ ചേട്ടന് വേണ്ടി മുതല കണ്ണീർ പൊഴിക്കുന്നവരോട്…
സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പിൽ വിളിച്ച് പറയാനുളള ആർജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടൻ തിലകനെ പടിക്കപ്പുറത്ത് നിർത്തിയ കാലം…
തിലകൻ ചേട്ടന് വേണ്ടി വാദിക്കാൻ,പോട്ടെ ഒരു ചെറുവിരൽ അനക്കാൻ,എത്ര പേരുണ്ടായിരുന്നൂ ?തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking..ഒരാകാംക്ഷ,അങ്ങനെ കണ്ടാൽ മതി…
തിലകൻ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവർത്തകർ ചെയ്തത്…വിലക്കുകൾക്ക് പുല്ലു വില കൽപ്പിച്ച്,അദ്ദേഹത്തേ സിനിമയിൽ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ…,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…
NB..അമ്മയുടെ നടപടിയേ,സാധൂകരിക്കുന്നതല്ല എന്റ്റെ ഈ പോസ്റ്റ്…ചിലത് കാണുമ്പോൾ പ്രതികരിച്ച് പോകും..നിലപാടുകൾ ഉളളത് കൊണ്ട് തന്നെയാണ്…