കേട്ടറിവിനേക്കാള്‍ വലുതാണ് ലാല്‍ എന്ന സത്യം; അദ്ദേഹം പറയാതെ പ്രതികരിക്കില്ലെന്ന് എം എ നിഷാദ്

MA NISHAD

കൊച്ചി: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സംവിധായകന്‍ എം എ നിഷാദ്. പ്രചരിക്കുന്ന വാര്‍ത്തകളുടെ നിചസ്ഥിതി അറിയാതെ, അല്ലെങ്കില്‍ മോഹന്‍ലാല്‍ പറയാതെ പ്രതികരിക്കില്ലെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രചരിക്കുന്ന വാർത്തകൾ,അതിന്റ്റെ നിച സ്ഥിതി അറിയാതെ,അല്ലെന്കിൽ അദ്ദേഹം പറയാതെ,പ്രതികരിക്കില്ല ഞാൻ…ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം,ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തി രഹിതം..അങ്ങനെ തന്നെ..അതാണ് ശരി..

മോഹൻലാൽ അല്ല ഏതൊരു വ്യക്തിക്കും,തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും,പ്രസ്ഥാനത്തിലും വിശ്വസിക്കാൻ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന,അനുവദിക്കുന്നുണ്ട് …അതൊരാളുടെ അവകാശം..ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത്,അയാളുടെ മനോധർമ്മവും,ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി,അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ…(അതായത് മണ്ടത്തരങ്ങളിൽ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം )
മോഹൻലാലിനെ,RSS വിലക്കെടുത്തൂ എന്ന തരത്തിൽ വരുന്ന പോസ്റ്റുകൾക്കും,കമെന്റ്റസിനും,അൽപ്പായംസ്സ് എന്ന് സാരം…കാരണം,കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ലാൽ എന്ന സത്യം..(അദ്ദേഹത്തിന്റ്റെ തന്നെ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും കടമെടുത്ത പന്ച് ഡയലോഗ്)..

അപ്പോൾ പറഞ്ഞ് വരുന്നത്,തിരുവനന്തപുരത്തിന് മാത്രമല്ല ,ലോക മലയാളികൾക്ക് വേണം ലാൽ എന്ന നടനെ…അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്…അപ്പോൾ,എല്ലാ സേവാക്കാരും go to your classes..
NB..എന്റ്റെ അഭിപ്രായം മാറുന്നത് അദ്ദേഹത്തിന്റ്റെ നിലപാട് അറിഞ്ഞ ശേഷം..by the by..ചന്ക് ചാക്കോച്ചി അണ്ണൻ,പുതു സംഘി ജോയ് മാത്യൂ അവർകൾ…be carefull…
മേജർ സാബ് വരെ യാഥാർത്ഥ്യം മനസ്സിലാക്കി..അപ്പോഴാ…

Top