ബഹ്‌റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി.
ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോള്‍ഡന്‍ വിസ എം എ യൂസുഫലിക്ക് നല്‍കാന്‍ തീരുമാനമായത്. 001 നമ്പറില്‍ ആയിരിക്കും ഗോള്‍ഡന്‍ വിസ അനുവദിക്കുക.
അബുദാബി സര്‍ക്കാറിന്റെ ആദരത്തില്‍ സന്തോഷമുണ്ടെന്ന് യൂസഫ് അലി പ്രതികരിച്ചു. ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപവ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കും. പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുമെന്നത്തില്‍ സംശയമില്ലെന്നും യൂസഫ് അലി കൂട്ടിച്ചേര്‍ത്തു.