തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി അഞ്ചു കോടി രൂപ കൈമാറി. എം.എ.യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ.നിഷാദാണ് അഞ്ചു കോടി രൂപയുടെ ഡിഡി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്.
ലുലു റീജിണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, ലുലു കോമേഷ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ- ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവരും സന്നിഹിതരായിരുന്നു.