റോഷ്‌നി ചിത്രത്തിന്റെ പരാജയം പാര്‍വതിയുടെ മേല്‍ കെട്ടിവെയ്ക്കുകയാണ്; മാലാ പാര്‍വതി

maala

മ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് നടി പാര്‍വതിയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായത്. അതിനിടെയാണ് പാര്‍വതിയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായെത്തിയ മൈ സ്റ്റോറി റിലീസ് ചെയ്യുന്നത്. എന്നാല്‍ സൈബര്‍ ആക്രമികള്‍ അപ്പോഴും പാര്‍വതിയെ വെറുതെ വിട്ടില്ല. എന്നാല്‍ അവര്‍ക്കു പുറമെ മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകറും പാര്‍വതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നു. എന്നാല്‍ വിഷയത്തില്‍ റോഷ്‌നി ദിനകറിനെതിരെ മാലാ പാര്‍വതിയും എത്തിയിരിക്കുകയാണ്.

കൂടെ എന്ന സിനിമ റിലീസ് ചെയ്യാന്‍ അഞ്ജലിക്ക് തന്റെ സഹായം ആവശ്യമില്ല. മൈ സ്റ്റോറിയുടെ സംവിധായിക ചിത്രത്തിന്റെ പരാജയം പാര്‍വതിയുടെ മേല്‍ കെട്ടി വെയ്ക്കുകയാണെന്നും മാലാ പാര്‍വതി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാലാ പാര്‍വതി പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാൻ എന്റെ സഹായം ആവശ്യമില്ല. മൈ സ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാർവ്വതിയുടെ തലയിൽ വെച്ച് കെട്ടുന്നു. അവർക്കെതിരെ നടക്കുന്ന hate campaign കാരണമായി ചൂണ്ടി കാട്ടുന്നു. അതിന്റെ തുടർച്ച പോലെ ഇത് വരുന്നത് ആ വാദത്തിന്റെ ശക്തി കൂട്ടും. ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാർവ്വതി കാരണമാണ്. അമ്മ എന്ന സംഘടന ഈ വിഷയം ചർച്ച ചെയ്തില്ല. ചെയ്ത വിഷയത്തിലെ അഭിപ്രായം ഞാൻ ഇന്നലെയും കുടി റിപ്പോർട്ടറിൽ പറത്തു. പുച്ഛത്തിന് നന്ദി. അത് കൊണ്ടാണ് ഇത്രയും എഴുതാൻ പറ്റിയത്.

Top