maalapparabu school in kozhicode

കോഴിക്കോട്: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് യുപി സ്‌കൂള്‍ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പൊളിച്ചു നീക്കാനെത്തിയ സംഘത്തിന് നേരെ സ്‌കൂള്‍ സംരക്ഷണസമിതി സ്‌കൂളിന് മുന്‍പില്‍ പ്രതിഷേധിക്കുകയാണ്.

സ്‌കൂള്‍ മാനേജര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതാണ് സ്‌കൂള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

അനാദായകരമായ സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ എഎ പത്മനാഭന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു.

മലാപ്പറമ്പ് സ്‌കൂളിന്റെ കാര്യത്തില്‍ വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കോടതി വിധി നടപ്പിലാക്കാനുള്ള നടപടികളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.

131 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ അടച്ച് പൂട്ടാനുളള നീക്കത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

2014 ഏപ്രില്‍ 10 ന് മാനേജരുടെ നേതൃത്വലത്തില്‍ ഒരു സംഘം സ്‌കൂള്‍ കെട്ടിടം പൊളിച്ചു. തുടര്‍ന്ന വിവിധ അധ്യാപക, വിദ്യാര്‍ഥി സംഘടനകളും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഹൈക്കോടതി വിധി നടപ്പിലാക്കാനുള്ള വകുപ്പിന്റെ തിടുക്കം ഭൂമാഫിയക്ക് വേണ്ടിയാണ് സ്‌കൂള്‍ പൊളിക്കാനുള്ള നീക്കങ്ങളെന്ന ആരോപണം ശക്തിപ്പെടുത്തുന്നു.

Top