റൊമാന്റിക് ചിത്രം ‘മാര’ യിലൂടെ മാധവന്‍ ശ്രദ്ധ ജോഡി വീണ്ടും ഒന്നിക്കുന്നു

madhavan

ചെന്നൈ: നവാഗത സംവിധായകനായ ദിലിപ് കുമാറിന്റെ തമിഴ്‌ റൊമാന്റിക് ചിത്രം മാര യിലൂടെ മാധവന്‍ ശ്രദ്ധ ശ്രീനാഥ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു. വിക്രം വേദയിലാണ് ഇരുവരും ഇതിനു മുന്‍പ് ഒരുമിച്ചിട്ടുള്ളത്.

വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മാധവന്‍ ഒരു റൊമാന്റിക് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹിന്ദിയില്‍ പുറത്തിറങ്ങിയ തനു വെഡ്‌സ് മനു എന്ന ചിത്രമായിരുന്നു മാധവന്റെ അവസാന പ്രണയ ചിത്രം.

വിക്രം വേദ എന്ന ചിത്രത്തില്‍ വളരെ കുറച്ച് റൊമാന്റിക് രംഗങ്ങള്‍ മാത്രമേ മാധവന്‍ ശ്രദ്ധ ജോഡികള്‍ക്കുള്ളു എന്നാല്‍ മാരയില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ രംഗങ്ങളായിരിക്കും കാണാന്‍ കഴിയുക എന്ന് സംവിധായന്‍ പറഞ്ഞു. വിക്രം വേദയിലെ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാവും ഇരുവരും മാര യില്‍ എത്തുകയെന്നും സംവിധായകന്‍ ദിലിപ് അറിയിച്ചു. ഈ രണ്ടുപേരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് തന്റെ സിനിമയെന്നും ദിലിപ് വ്യക്തമാക്കി.

ദിലിപ് കുമാര്‍ എഴുതിയ കഥയ്ക്ക് ബിപിനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഗിബ്രാന്‍ സംഗീതം നിര്‍വഹിക്കുന്ന മാരയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത് നീലന്‍ ആണ്.

Top