ശ്രീനഗര്‍: കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. കൃപ്‌വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചിലുണ്ടായത്. മാച്ചിലിലെ സോനാ പാന്ദി ഗലിയിലെ 21 രജ്പുത് പോസ്റ്റില്‍ വൈകിട്ടു നാലരയോടെയാണ് അപകടം.
മൃതദേഹങ്ങള്‍ മഞ്ഞില്‍നിന്നു പുറത്തെടുത്തതായി സൈനിക വക്താവ് അറിയിച്ചു. 24 മണിക്കൂര്‍ മഞ്ഞിടിച്ചിലിന്റെ മുന്നറിയിപ്പ് അവസാനിച്ചു രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്.
അഫ്ഗാനിസ്ഥാന്‍ തജിക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തു കഴിഞ്ഞദിവസം 6.2 തീവ്രതിയില്‍ ഭൂകമ്പമുണ്ടായതിനെ തുടര്‍ന്നാണു മഞ്ഞിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയത്.കൃപ്‌വാരയില്‍ കഴിഞ്ഞമാസം ഒരു വയസ്സുള്ള കുഞ്ഞുള്‍പ്പെടെ 11 പേര്‍ വാഹനത്തിനുമേല്‍ മഞ്ഞിടിച്ചിലുണ്ടായി മരിച്ചിരുന്നു.