അന്റനാനറീവോ: ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറില്‍ വീശിയ എനാവോ കൊടുങ്കാറ്റില്‍ 38 പേര്‍ മരിച്ചു.
ചൊവ്വാഴ്ച മഡഗാസ്‌കറിലെ വടക്കുകിഴക്കന്‍ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
ചുഴലിക്കാറ്റിനെ തുടര്‍ന്നു 1,53,000 ആളുകളെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു.
ചുഴലിക്കാറ്റില്‍ റോഡു ഗതാഗതവും വാര്‍ത്തവിനിമയ മാര്‍ഗങ്ങളും താറുമാറായി. വ്യാഴാഴ്ചയോടെ കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 4550 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വിശുന്നത്.