ആഞ്ജലീനാ ജോളിയും ബ്രാഡ്പിറ്റും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ലണ്ടനിലെ പ്രശസ്ത മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ ഒരു സംഭവം നടന്നു.
വഴിപിരിഞ്ഞ താരദമ്പതികളുടെ മെഴുക് പ്രതിമകളെയും അധികൃതര്‍ പരസ്പരം വേര്‍പ്പെടുത്തി.
ഇരുവരും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മെഴുകുപ്രതിമകളെ വേര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ മ്യൂസിയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.
Following the news that has shocked celebrity watchers worldwide, we can confirm we have separated Brad Pitt and Angelina Jolie's figures. pic.twitter.com/2juLFaZJED
— Madame Tussauds London (@MadameTussauds) September 21, 2016
ആഞ്ജലീനയുടെ പ്രതിമയെ ഹോളിവുഡ് നടിമാരുടെ കൂട്ടത്തിലേക്കും ബ്രാഡ്പിറ്റിന്റെ പ്രതിമയെ നടന്മാരുടെ കൂട്ടത്തിലേക്കും മാറ്റി സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്.
ബ്രാഡ്പിറ്റിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് 2013ലാണ് ബ്രാഞ്ചലീന പ്രതിമകള്‍ മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ സ്ഥാപിച്ചത്.