കനത്ത സുരക്ഷയില്‍ മഅദനി എത്തി, മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍

തലശ്ശേരി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി തലശ്ശേരിയില്‍ എത്തി.

മഅദനിക്ക് കനത്ത സുരക്ഷാ സന്നാഹമാണ് തലശ്ശേരിയില്‍ പൊലീസ് ഒരുക്കിയത്.

രാവിലെ തിരുവനന്തപുരം – മംഗളൂരു എക്‌സ്പ്രസില്‍ തലശ്ശേരിയിലെത്തിയ മഅദനിയെ സ്വീകരിക്കാന്‍ നിരവധി പിഡിപി പ്രവര്‍ത്തകരുമെത്തിയിരുന്നു.

മഅദനിയുടെ വരവ് പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു.

മഅദനി താമസിക്കുന്നതും സമീപത്തുള്ളതുമായ ഹോട്ടലുകളിലെ താമസക്കാരെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.

മഅദനി നഗരം വിടുന്നതുവരെ കനത്ത സുരക്ഷയൊരുക്കാനാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം.

17 അംഗ കര്‍ണാടക പൊലീസിനാണ് മഅദനിയുടെ സുരക്ഷാ ചുമതല.

Top