മഅദനിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

madani

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. മൂത്രാശയ സംബന്ധമായ അസുഖങ്ങളും രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനവും ഉള്ളതിനാല്‍ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മഅദനി 2014 മുതല്‍ ബംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ലാറ്റിലാണ് കഴിയുന്നത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

Top