കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് : മാധവ് കൗശിക്ക് വിജയിച്ചു; സി രാധാകൃഷ്ണന് തോൽവി

ഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ പ്രമുഖ മലയാള എഴുത്തുകാരൻ സി രാധാകൃഷ്ണന്‌ തോൽവി. ഔദ്യോഗിക പാനലിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച അദ്ദേഹം സംഘപരിവാർ പാനലിലെ കുമുദ് ശർമയോട് ഒരു വോട്ടിനു പരാജയപ്പെട്ടു.

സാഹിത്യ അക്കദമി അധ്യക്ഷനായി ഔദ്യോഗിക പാനലിലെ മാധവ് കൗശിക് വിജയിച്ചു. സംഘപരിവാർ അനുകൂല പാനലിലെ മെല്ലപുരം ജി വെങ്കിടേശ്വരയൊണ് അദ്ദേഹം തോൽപ്പിച്ചത്.

അക്കദമിയുടെ 24 അംഗ നിർവാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. നിലവിലെ അധ്യക്ഷൻ ചന്ദ്രശേഖര കമ്പാറിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക് വൈസ് പ്രസിഡന്റ് മാധവ് കൗശിക് എത്തുന്നതാണ് അക്കാദമിയിൽ തുടർന്നുവന്ന രീതി. എ്ന്നാൽ ഔദ്യോഗിക പാനലിനെതിരെ സംഘപരിവാർ അനുകൂല പാനൽ മത്സരത്തിന് തയാറെടുത്തതോടെ വോട്ടെടുപ്പു നടത്തുകയായിരുന്നു. ജനറൽ കൗൺസിലിലെ 92 അംഗങ്ങൾക്കാണ് വോട്ടവകാശം

Top