വിജയ് സേതുപതിയും മാധവനും പ്രധാന വേഷത്തില്‍ എത്തിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം വിക്രം വേദ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ വേദയായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍. തമിഴില്‍ ചിത്രം ഒരുക്കിയ സംവിധായക ദമ്പതികളായ പുഷ്‌കറും ഗായത്രിയും തന്നെയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.
ഹിന്ദി പതിപ്പില്‍ വിക്രമായി മാധവന്‍ എത്തുമെന്ന സൂചനകള്‍ നേരത്തെ എത്തിയിരുന്നുവെങ്കിലും വേദയെ അവതരിപ്പിക്കുന്നത് ആരാണെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. അക്ഷയ് കുമാറും സല്‍മാന്‍ ഖാനും അടക്കമുള്ള താരങ്ങള്‍ ചിത്രത്തില്‍ എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീറോ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ഷാരൂഖ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. എന്നാല്‍ ബ്രീത്ത് എന്ന സീരിയലിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ മാധവന്‍ ചികിത്സയിലാണ്. ഇതുകാരണം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിമ്പയില്‍ നിന്ന് താരത്തിന് പിന്മാറേണ്ടിയും വന്നിരുന്നു. പരുക്ക് ഭേദമായ ശേഷമായിരിക്കും മാധവന്‍ വിക്രം വേദയുടെ റീമേക്കില്‍ എത്തുക.