തൃഷ ഇരട്ടവേഷത്തിലെത്തുന്ന ചിത്രം മോഹിനി വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. അതിനിടെ, നടന്‍ മാധവന്‍ മോഹിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ആഗ്രഹവുമായി സംവിധായകനെ സമീപിച്ചിരിക്കുകയാണ്. മോഹിനിയുടെ കഥ തനിക്കിഷ്ടപ്പെട്ടെന്നും അതിനാല്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് താല്‍പ്പര്യമുണ്ടെന്നും മാധവന്‍ ലണ്ടനില്‍ വെച്ച് സംവിധായകന്‍ മാതേഷിനോട് പറഞ്ഞു. ഔദ്യോദിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം.
വിക്രം വേദയായിരുന്നു മാധവന്റെ അവസാന തമിഴ് ചിത്രം. രണ്ട് ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജന്‍ നമ്പിനാരായണന്റെ ബയോപിക്കിലാണ് മാധവന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥിനൊപ്പമുള്ള മാരായിലും മാധവന്‍ അഭിനയിക്കുന്നുണ്ട്.
മോഹിനിയില്‍, വൈഷ്ണവി, മോഹിനി എന്നീ രണ്ടു കഥാപാത്രങ്ങളെയാണ് തൃഷ അവതരിപ്പിക്കുന്നത്. പ്രിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ജൂലായ് 27ന് തിയറ്ററുകളിലെത്തും. മോഹിനിക്ക് വേണ്ടി ആറുമാസക്കാലം തൃഷ ആയോധനവിദ്യയില്‍ പരിശീലനം നേടിയിരുന്നു. സുരേഷ്, പൂര്‍ണിമാ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്‌നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് മറ്റു താരങ്ങള്‍.