പരുക്ക് ഭേദമായില്ല മാധവന്‍ രോഹിത് ഷെട്ടിയുടെ സിംമ്പയില്‍ നിന്നും പിന്‍മാറി

R-Madhavan

രുക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് മാധവന്‍ സിംമ്ബ എന്ന ചിത്രത്തില്‍ നിന്നും പിന്‍മാറിയതായി റിപ്പോര്‍ട്ട്. രോഹിത് ഷെട്ടിയുടെ സംവധാനത്തില്‍ ഒരുങ്ങാന്‍ ഇരുന്ന ചിത്രത്തില്‍ നിന്നും പിന്‍മാറിയ കാര്യം മാധവന്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

രോഹിത് ഷെട്ടിയുടെയും അദ്ദേഹത്തിന്റെ സിനിമകളുടെയും കടുത്ത ആരാധകനാണ് താനെന്നും, എന്നാല്‍ പരുക്ക് കാരണം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ തനിക്കു വിഷമമുണ്ടെന്നും, ആരോഗ്യനില വീണ്ടെടുക്കുന്നുണ്ട്, പക്ഷേ വലിയ ഒരു അവസരം നഷ്ടപ്പെട്ടതില്‍ വിഷമമുണ്ടെന്നും മാധവന്‍ പറഞ്ഞു. തോളെല്ലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് മാധവന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.

Top