മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ ആമിയായി എത്തുന്നത്. ഇപ്പോഴിതാ മാധവിയെ കുട്ടിയെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് മുരളി ഗോപി.
ഒരു സ്ത്രീയെ നന്നായിട്ട് മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന വാദം തെറ്റാണെന്നും, മാധവിക്കുട്ടിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ ആള്‍ മാധവദാസാണെന്നും മുരളി ഗോപി പറഞ്ഞു. ആമിയില്‍ മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്.
സ്വപ്നാടകയെപ്പോലെ ജീവിച്ച ഒരാളാണ് മാധവിക്കുട്ടി. അവരെ പൂര്‍ണമായും മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. എല്ലാവര്‍ക്കും അപ്രാപ്യമായ ഒരു ലോകത്ത് വിഹരിച്ചിരുന്നവരാണ് മാധവിക്കുട്ടി. നമ്മള്‍ കാണുന്നത് മാധവിക്കുട്ടിയെ കുറിച്ചുള്ള നമ്മുടെ കാഴ്ച മാത്രമാണ്. അതിനപ്പുറത്തേക്ക് നീണ്ടു കിടക്കുന്ന വ്യക്തിത്വമായിരുന്നു അവര്‍ക്കുണ്ടായിരുന്നു. ഈ കാര്യം മറ്റാരെക്കാളും നന്നായി മനസ്സിലാക്കിയ ഒരാളായിരുന്നു മാധവ ദാസെന്ന് മുരളി ഗോപി പറഞ്ഞു.
മാധവദാസിന് കമല എന്ന തന്റെ ഭാരയേയും മാധവിക്കുട്ടി എന്ന എഴുത്തുകാരിയേയും മനസ്സിലായിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് മാധവദാസിനെ മനസ്സിലായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടാവാം എന്നൊരു ഉത്തരമേ തരാന്‍ സാധിക്കുകയുള്ളൂ, മാധവദാസിനെ മനസ്സിലാക്കുന്നതിലേറെ അളവറ്റ സ്‌നേഹമാണ് ഉണ്ടായിരുന്നത്’ താരം കൂട്ടിച്ചേര്‍ത്തു. ചിത്രം ഫെബ്രുവരി ഒന്‍പതിന് റിലീസ് ചെയ്യും. അനൂപ് മേനോന്‍, ടൊവിനോ തോമസ്, ജ്യോതികൃഷ്ണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വത്സല മേനോന്‍ തുടങ്ങിയവരും ആമിയില്‍ അണിനിരക്കും.