പാലക്കാട്: അട്ടപ്പാടിയില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. മധുവിനെ കാട്ടില്‍ കയറി കൊലപ്പെടുത്തിയ കേസിലെ 16 പ്രതികളാണ് ജാമ്യാപേക്ഷയുമായി മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും വാദങ്ങള്‍ കൂടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. കേസ് മാര്‍ച്ച് ആറിലേക്ക് മാറ്റി.
കേസിലെ പ്രതികള്‍ക്കെതിരെ കൊലപാതകം, സംഘം ചേര്‍ന്ന് അക്രമിക്കല്‍, അനുവാദമില്ലാതെ കാട്ടില്‍ പ്രവേശിക്കല്‍, മര്‍ദ്ദനത്തിന്റെ വീഡിയോയും ചിത്രങ്ങളും എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കല്‍ തുടങ്ങിയ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.