പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതെന്ന മധുവിന്റെ സഹോദരിയുടെ ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ. ബാലന്‍.
വനംവകുപ്പിനെതിരായ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനാണെന്നും അത്തരം ആരോപണത്തില്‍ സര്‍ക്കാര്‍ വീഴില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഞായറാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും എ.കെ. ബാലന്‍ അറിയിച്ചു.
മധുവിന്റെ സഹോദരിയാണ് വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. മധുവിനെ ആക്രമിക്കാന്‍ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ചന്ദ്രിക പറഞ്ഞിരുന്നു. തിരിച്ചറിയില്‍ രേഖകള്‍ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നോക്കിനിന്നുവെന്നും ചന്ദ്രിക മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.