ഇത്ര നെഗറ്റീവ് ആയി സിനിമയെ കണ്ടത് എന്തിനാണ് , ഒടിയന് പിന്തുണയുമായി മധുപാല്‍

മോഹന്‍ലാല്‍ ചിത്രം ഒടിയന് പിന്തുണയുമായി മധുപാല്‍. ഒടിയനെ ഇത്രമാത്രം നെഗറ്റീവ് ആയി കണ്ടത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒടിയന്‍ സത്യസന്ധമായൊരു സിനിമയാണ് – മധുപാല്‍ വ്യക്തമാക്കി. റിലീസായ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വന്‍തോതില്‍ ഡീഗ്രേഡിങ് നടന്നിരുന്നു. സിനിമ കണ്ട പല പ്രമുഖരും പിന്നീട് ഒടിയന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒടിയന്‍ കണ്ടു. ആളുകള്‍ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവര്‍ക്ക് സ്‌നേഹം.

തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളില്‍, ജീവിച്ചിരിക്കുന്ന നന്മയുള്ളവര്‍ക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളില്‍ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോള്‍ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവര്‍ക്ക് നന്ദി. സ്‌നേഹം

Top